NEWS
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; സൂപ്പർ ഗ്രേഡ് പെട്രോളിന് വില കൂടും
31/03/2026 09:18 PM IST
NILA

ദോഹ: 2026 ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പുറത്തുവിട്ടു. സൂപ്പർ ഗ്രേഡ് (95 ഒക്ടേൻ) പെട്രോളിന് മാർച്ചിലെ നിരക്കിനേക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 15 ദിർഹം വർദ്ധിച്ചപ്പോൾ, പ്രീമിയം പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സൂപ്പർ ഗ്രേഡ് പെട്രോൾ ഉപയോഗിക്കുന്നവർക്ക് അധിക ചെലവ് വരും.
മാർച്ച് മാസത്തിൽ സൂപ്പർ പെട്രോളിന് 1.90 റിയാലായിരുന്നു നിരക്ക്. എന്നാൽ ഏപ്രിലിൽ ഇത് ഡീസൽ വിലയ്ക്ക് തുല്യമായി (2.05 റിയാൽ) മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











